മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർഷിക വ്യാവസായിക മേഖലകളിൽ ഉപയോഗിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കലുകൾ ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് (U.P.L.). കമ്പനിയുടെ ഷെയറുകൾ ഇന്ന് 13 ശതമാനമാണ് മാർക്കറ്റിൽ തകർന്നടിഞ്ഞത്.
2019 ൽ 550 രൂപയ്ക്ക് മുകളിൽ നിൽക്കെ കോവിഡ് മഹാമാരിയുടെ വ്യാപന ഭീതിയിൽ വ്യവസായശാലകൾ അടഞ്ഞു കിടന്നതിനാൽ ഇക്കഴിഞ്ഞ മാർച്ചിൽ കമ്പനിയുടെ ഷെയറുകൾ 233 രൂപയിലേക്ക് കുത്തിയിരുന്നു ഈ വീഴ്ചയിൽ നിന്നും ഇന്നും കരകയറി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അതിനിടയിലാണ് കമ്പനിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
എന്നത് കമ്പനിയുടെ CEO ആയ ശ്രീ.ജയദേവ് ഷ്റോഫ് തന്റെ കമ്പനിയുടെ തന്നെ ഉദ്യോഗസ്ഥനായ മറ്റൊരാളുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിന് വലിയൊരു തുക വാടകയിനത്തിൽ അനധികൃതമായി നൽകുന്നുവെന്നാണ് കമ്പനി ക്കെതിരെയുള്ള ആരോപണം. ഉടമയായ ഈ ഉദ്യോഗസ്ഥൻ CEO യുടെ തന്നെ ബിനാമിയാണ് എന്നും ആരോപിക്കപ്പെടുന്നു. കനത്ത തുക വകമാറ്റി ചെലവഴിച്ചു/ അഴിമതി നടത്തി എന്ന ആരോപണത്തിന് ഇടയിലും തിരിമറി യുടെ ഒരു വ്യാപ്തി വ്യക്തമല്ല.
ഈ ആരോപണങ്ങൾ കമ്പനിയുടെ ഗുഡ് വിൽ തകർക്കാനായുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്പനിയുടെ CEO ആയ ശ്രീ.ജയദേവ് ഷ്റോഫ് വിശദീകരിച്ചിട്ടുണ്ട്.
ഇന്നേദിവസം ഷെയർ 67.5 രൂപ കുറഞ്ഞു 416 രൂപയിൽ എത്തി എങ്കിലും കമ്പനിയുടെ വിശദീകരണത്തിന് ശേഷം സ്റ്റോക്ക് 438 ലാണ് ക്ലോസ് ചെയ്തിരിക്കുന്നത്.
കോവിഡ് മഹാമാരിയെ അതി ജീവിച്ച് മാർക്കറ്റിലേക്ക് പിടിച്ചുകയറിയ യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് (U.P.L.). വീണ്ടും ഗുരുതരമായ മറ്റൊരു പ്രതിസന്ധിയെ നേരിടുന്നു എന്നതിൽ തർക്കമില്ല. എന്തായാലും ഈ പ്രതിസന്ധി കമ്പനി എങ്ങനെ തരണം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും കമ്പനിയുടെ കമ്പനിയുടെ വരുന്ന ദിവസങ്ങളിലെ പെർഫോമൻസ്.